Sunday 26 February 2017


For getting this image as wallpaper, mail us at fearlesssinister@gmail.com for the better quality. 

Tuesday 14 February 2017

My sincere apologies to those who cannot understand Malayalam, which is my mother tongue. To others, enjoy. More stories in English will be posted soon. 

Thanks to Arjun S. for converting the written text to digital.

പരാജയങ്ങളുടെ വന്മതില്‍


മനുഷ്യന്‍ നന്നാവണമെങ്കില്‍ മനസ്സ് നന്നാകണമെന്ന്‍ ആരോ പറഞ്ഞു കേട്ടിടുണ്ടെന്നു മാത്രമറിയാം . ഏതെങ്കിലും സിനിമയില്‍ നടന്‍ കയ്യടി മേടിച്ച ഡയലോഗാണോ അതോ ഫേസ്ബുകിലെ ട്രോലുകളുടെ ഇടയില്‍ കണ്ട വിവേകമുള്ള പോസ്റ്റാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ പരുങ്ങിപ്പോകും. അച്ഛന്‍റെയും അമ്മയുടെയും മനസ്സ് നന്നായാല്‍ കുഞ്ഞിന്റെ മനസ്സ് നന്നാവുമോ? എന്നാല്‍ തെറ്റ് എന്‍റെ ഭാഗത്ത് തന്നെയായിരിക്കണം. 916 സ്വര്‍ണ്ണം പൂശിയ ജീനുകളാണ് അവര്‍ രണ്ടും തന്നത്. രസതന്ത്രത്തിന്റെ തന്ത്രപരമായ കളിയില്‍ സ്വര്‍ണ്ണം മാറി ചെമ്പായോ എന്ന് എനിക്കിന്നും സംശയമുണ്ട്.

“പരാജയങ്ങളുടെ വന്മതില്‍ ദാ പോകുന്നു” എന്ന് നാട്ടുകാര്‍ ചൂണ്ടി പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പെണ്കുഞ്ഞിനാഗ്രഹിച്ച തോമച്ചനും മറിയക്കും ജനിച്ചത് തലതിരിഞ്ഞ പരാജയമായ ബെന്നി തോമസ്സ്. അവിടുന്ന്‍ തുടങ്ങിയതാണ് പരാജയത്തിന്‍റെ യാത്ര.

രണ്ടാം ക്ലാസ്സില്‍ ഗാന്ധിജിയായി ഫാന്‍സി  ഡ്രസ്സിനു ചേര്‍ന്ന് സദസ്സിന്‍റെ മുമ്പില്‍വെച്ച് മുണ്ടഴിഞ്ഞു. നാലാം ക്ലാസ്സില്‍ സംഘഗാനത്തിന് ആര്‍ത്തുല്ലസിച്ചു ചുണ്ടനക്കി പാടിയപ്പോള്‍ മൈക്ക് ഓഫായിട്ടും ചുണ്ടാനക്കികൊണ്ടിരുന്ന ബെന്നി പരിഹാസകഥാപാത്രമായി  മാറി.


പത്താം ക്ലാസ്സുവരെ മെലിഞ്ഞ പീക്കിരി ചെക്കന്‍ ഒറ്റ വര്‍ഷം കൊണ്ട് തടിച്ചപ്പോള്‍ കള്ളുകുടിയനും കന്‍ജാവെന്നും പറഞ്ഞു നാട്ടുകാര്‍ പരിഹസിച്ചു. നാലുവര്‍ഷം നിശബ്ദ പ്രണയത്തിന്‍റെ രാജാവായി സ്നേഹം മനസ്സിലൊതുക്കി പുഞ്ചിരിയോടെ മാത്രം ആ പെണ്‍കുട്ടിയോട് സംസാരിച്ചു. പ്രേമത്തിന്‍റെ പരാജയത്തിന്‍റെ ചുവന്ന കൊടി ചങ്കിലാഞ്ഞു തറച്ചു. ഡിഗ്രിയും കഴിഞ്ഞു ജോലി കിട്ടാതായപ്പോള്‍ വീട്ടുകാര്‍ക്ക്  പോലും പരാജയമായി തോന്നി. ചിത്രകലാവാസന ബാല്യകാലസഖിയെപ്പോലെ കൂടെനടന്നിട്ടും കൈയിലേറ്റി നടന്നിട്ടും പച്ചപിടിക്കാത്ത കാഴ്ച്ചവസതുവായി. ദൈവം പരാജയത്തിന്‍റെ വന്മതില്‍ പണിയാന്‍ ആകാശത്തുനിന്നും ഇഷ്ടികകള്‍വാരിയെറിയുന്നതുപോലെ എന്നും അനുഭവപ്പെട്ടു .

“ബെന്നിയെ! നിനക്ക് ജോലിവല്ലതുമായോടാ?”
“ഇല്ല ചേട്ടാ! ചെട്ടന്റെല്‍ കാണുവോ ഒരു ജോലി തരാന്‍? തിങ്കളാഴ്ച ഉച്ചയായിട്ടും തേരാപ്പാര നടക്കുന്നത് കണ്ടിട്ട് ചോദിച്ചതാ!” എന്ന ഒറ്റ മറുപടിയിലൂടെ സമുഹത്തിന്റെ വാ അടപ്പിച്ചു . ജീവിതകാലം മൊത്തം ‘മണ്ടന്‍’ എന്നാ മുദ്ര എന്റെ നെഞ്ചില്‍ പതിപ്പിച്ച ബന്ധുകളുടെയും പള്ളികാരുടെയും വായടപ്പിച്ചു . ‘ദുഫായിലും‘ കാലിഫോര്‍ണിയായിലും ജോലിയുടെ പേരില്‍ അലഞ്ഞവരെ വെച്ചുനോക്കുമ്പോള്‍ സ്വന്തം നാട്ടില്‍ അലയുന്നതിന്റെ സുഖം വേറെയല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ബിരുദമെടുത്തവര്‍, ജോലികിട്ടാതെ അലഞ്ഞവര്‍ ഒരു മുഴം കയറിനു അടിമയാകുമ്പോള്‍ ബെന്നി തോമസ് എന്ന പരാജയത്തിന്‍റെ വന്മതില്‍ കര്‍ത്താവിന്റെ ഇഷ്ടിക കൊണ്ട് ഒരു മതില്‍ തന്നെ പണിഞ്ഞില്ലേ ? സ്വര്‍ണംപൂശിയ ഇഷ്ടിക ഒരിക്കല്‍ തലയില്‍ വീണപ്പോള്‍ അതൊരു സാമ്രാജ്യം പണിയാനുള്ളതാണെന്നു മനസ്സിലാക്കുകയും ഓരോ പരാജയങ്ങളെയും വെല്ലുവിളിയായ് എടുക്കുകയും ഒന്നുമില്ലായ്മയില്‍ നിന്ന് ഉയരത്തിലെവിടെയോ വാസനയെന്ന ഏണിയില്‍ പിടിച്ചു കയറിയ ബെന്നി തോമസ്‌ എന്ന ഞാന്‍ ജീവിതത്തിനു മുന്നില്‍ പരാജയപ്പെടാന്‍ തയ്യാറല്ലെന്ന് ജീവിച്ച് കാണിച്ചു.